Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PSC Files Petition

വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരേ പിഎസ്‌സി ഹര്‍ജി

കൊ​​​​ച്ചി: ഉ​​​​ദ്യോ​​​​ഗാ​​​​ര്‍ഥി​​​​ക​​​​ളു​​​​ടെ മാ​​​​ര്‍ക്കും സ​​​​ര്‍ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളും വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന സം​​​​സ്ഥാ​​​​ന വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ന്‍ ഉ​​​​ത്ത​​​​ര​​​​വ് ചോ​​​​ദ്യം ചെ​​​​യ്തു ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ കേ​​​​ര​​​​ള പ​​​​ബ്ലി​​​​ക് സ​​​​ര്‍വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ (പി​​​​എ​​​​സ്‌​​​​സി) ഹ​​​​ര്‍ജി.

ആ​​​​സൂ​​​​ത്ര​​​​ണ​​​​ബോ​​​​ര്‍ഡി​​​​ലെ ചീ​​​​ഫ് (ഇ​​​​ന്‍ഡ​​​​സ്ട്രി ആ​​​​ന്‍ഡ് ഇ​​​​ന്‍ഫ്രാ​​​​സ്ട്ര​​​​ക്ച​​​​ര്‍ ഡി​​​​വി​​​​ഷ​​​​ന്‍) ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്കു​​​​ള്ള നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നു​​​​ള്ള പ​​​​ട്ടി​​​​ക​​​​യി​​​​ലെ ഒ​​​​ന്നും ര​​​​ണ്ടും റാ​​​​ങ്കു​​​​കാ​​​​രു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ തേ​​​​ടി ഉ​​​​ദ്യോ​​​​ഗാ​​​​ര്‍ഥി​​​​യാ​​​​യ ശ്യാം ​​​​കൃ​​​​ഷ്ണ​​​​ന്‍ ന​​​​ല്‍കി​​​​യ അ​​​​പേ​​​​ക്ഷ​​​​യി​​​​ലെ ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ​​​​യാ​​​​ണു ഹ​​​​ര്‍ജി.

മൂ​​​​ന്നാം ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ അ​​​​വ​​​​ര്‍ക്കു നോ​​​​ട്ടീ​​​​സ് ന​​​​ല്‍കാ​​​​തെ​​​​യും അ​​​​വ​​​​രു​​​​ടെ ഭാ​​​​ഗം കേ​​​​ള്‍ക്കാ​​​​തെ​​​​യും കൈ​​​​മാ​​​​റു​​​​ന്ന​​​​ത് നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നാ​​​​ണു വാ​​​​ദം. ഉ​​​​ദ്യോ​​​​ഗാ​​​​ര്‍ഥി​​​​ക​​​​ളു​​​​ടെ മാ​​​​ര്‍ക്ക് വി​​​​വ​​​​ര​​​​ങ്ങ​​​​ളും അ​​​​വ​​​​ര്‍ സ​​​​മ​​​​ര്‍പ്പി​​​​ച്ച പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ സ​​​​ര്‍ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ പ​​​​ക​​​​ര്‍പ്പും ന​​​​ല്‍ക​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്. ഹ​​​​ര്‍ജി ചൊ​​​​വ്വാ​​​​ഴ്ച കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കെ​​​​ത്തും.

Latest News

Corehub Up